Saturday , October 4 2025, 4:55 am

ഓണം: ദക്ഷിണ റെയില്‍വേ മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ യാത്ര തിരക്ക് പരിഗണിച്ച് മൂന്ന്് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത് – ഉധ്‌ന ജംക്ഷന്‍ വണ്‍വേ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും), മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (സെപ്തംബര്‍ 2ന് വൈകീട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടും), വില്ലുപുരം ജംക്ഷന്‍ – ഉധ്‌ന ജംക്ഷന്‍ എക്‌സ്പ്രസ് (സെപ്തംബര്‍ 1ന് രാവിലെ 10.30 ന് വില്ലുപുരം ജംക്ഷനില്‍ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി ഉധ്‌നയില്‍ എത്തും) എന്നിവയാണ് പുതുതായി അനുവദിച്ചത്.

Comments