റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയുടേതാണ് വിധി. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ജസ്റ്റിസ് സിറാജുദ്ദീന്‍ ഖുറൈഷിയാണ് വിധി പ്രഖ്യാപിച്ചത്. കന്യാസ്ത്രീകള്‍ക്ക് ഇന്ന് തന്നെ ജയില്‍ മോചിതരാകും.
50000 രൂപയുടെ 2 ആള്‍ജാമ്യം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റിലായതിന് ശേഷം 9ാം ദിവസമാണ് കന്യാസ്ത്രീകളുടെ മോചനം സാധ്യമായത്.
കേസ് ഇന്നലെ പരിഗണിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
Comments