ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്ത് പ്രോസിക്യൂഷന്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ കോടതി വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കി. വിധി നാളെയാണ് പ്രഖ്യാപിക്കുക.
നേരത്തേ കേസ് കോടതിയില്‍ പരിഗണിക്കുമ്പോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍ തെളിവുകല്‍ സമാഹരിക്കുന്ന സമയം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. സാധാരണ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന പ്രധാന വാദമാണിത്. അതുതന്നെയാണ് ഈ കേസിലും സംഭവിച്ചത്.
കുടുംബവും സഭാ അധികൃതരുമാണ് ജാമ്യാപേക്ഷയുമായി എന്‍ഐഎ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.