Saturday , October 4 2025, 3:32 am

ഒറ്റ രാത്രിയില്‍ നാലുക്ഷേത്രങ്ങളില്‍ മോഷണം; സിസിടിവിയുടെ ഡിവിആര്‍ ആണെന്ന് കരുതി ഇന്‍വര്‍ട്ടറും മോഷ്ടിച്ചു; കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയി അറസ്റ്റില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയിയും (57) കൂട്ടാളി അടൂര്‍ സ്വദേശി തുളസീധരന്‍ (48) ഉം പോലീസ് പിടിയില്‍. ഒറ്റ രാത്രിയില്‍ നാലു ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ സംഘത്തെക്കുറിച്ചുള്ള അന്വേഷണമാണ് ജോയിയിലേക്ക് എത്തിച്ചത്. അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളാണ് ജോയി. കഴിഞ്ഞ മാസം കളമച്ചല്‍ പാച്ചുവിളാകം ദേവീക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണപൊട്ടുകള്‍, വളകള്‍, താലി എന്നിവ കവര്‍ന്നിരുന്നു. സിസിടിവിയുടെ ഡിവിആര്‍ എന്ന് തെറ്റിദ്ധരിച്ച് ക്ഷേത്രത്തിലെ ഇന്‍വര്‍ട്ടറും സംഘം മോഷ്ടിച്ചിരുന്നു.

മോഷണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഇരുവരും കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 160 ഓളം കേസുകളിലെ പ്രതിയാണ് ജോയി.

Comments