പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ നിപ പരിശോധന ഫലം നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. നിപ ബാധിച്ച 38 കാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 27 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്.
Comments