മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയില്‍ 58 പേര്. ഇതുവരെ പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ് ആണ്. ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിച്ചു. വളാഞ്ചേരിയില്‍ ഫീവര്‍ സര്‍വൈലന്‍സ് തുടങ്ങി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കി. റൂട്ട് മാപ്പ് പ്രകാരം ഏപ്രില്‍ 25നാണ് 42 വയസ്സുള്ള സ്ത്രീക്ക് പനി തുടങ്ങിയത്. 26ന് വളാഞ്ചേരിയിലെ ക്ലിനിക്കിലും 28ന് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയെന്നും പരിശോധനയില്‍ വ്യക്തമായി.രോഗിയുടെ പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കും.
അതേസമയം നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. നിപ സ്ഥിരീകരിച്ച യുവതിയുടെ വീട്ടിലെ വളര്‍ത്തു പൂച്ച ചത്തിരുന്നു. നിപയുടെ സോഴ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി സാമ്പിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയക്കും.45 പേര് ഹൈറിസ്ക്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ത്തന്നെ 12 പേര് വീട്ടിലുള്ളവരാണ്.