Thursday , July 31 2025, 9:46 am

നിമിഷയെ തൂക്കിലേറ്റും

നിമിഷ പ്രിയയെ ജൂലായ് 16 ന് യമനിൽ തൂക്കിലേറ്റും. ബിസിനസ് പങ്കാളിയായ യമനിയെ വധിച്ച കുറ്റത്തിന്നാണ് വധശിക്ഷ . പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് . ശിക്ഷ നടപ്പാക്കുന്നത് നിമിഷയുടെ കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചു. വധിക്കപ്പെട്ടവരുടെ കുടുംബത്തിന് ബ്ളഡ് മണി കൊടുത്ത് ശിക്ഷ ഒഴിവാക്കുന്ന രീതി യെമനിലുണ്ട്. പക്ഷെ ഇത്തരം ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കയാണ്. പണം സംഭരിച്ചെങ്കിലും യെമനിയുടെ കുടുംബം ഒത്തുതീർപ്പിന് തയ്യാറായിട്ടില്ല. പത്ത് ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരമായി നൽകാമെന്നാണ് ആക്ഷൻ കൗൺസിലിൻ്റെയും നിമിഷയുടെ കുടുംബത്തിൻ്റെയും ഓഫർ .2008 മുതൽ യെമനിൽ നഴ്സായിരുന്ന നിമിഷ 2015 ലാണ് യെമനിയുമായി ചേർന്ന് ക്ളിനിക്ക് തുടങ്ങിയത്. സാമ്പത്തിക തർക്കങ്ങൾ ബന്ധം വഷളാക്കി . യമനിയുടെ കയ്യിൽ കുടുങ്ങിയ പാസ്പോർട്ട് തിരിച്ചെടുക്കുന്നതിനായി ബിസിനസ്സ് പങ്കാളിയിൽ മയക്കുമരുന്ന് കുത്തിവെച്ചെന്നും അമിത ഡോസിൽ ആൾ മരിച്ചുവെന്നുമാണ് കേസ് . 2017 മുതൽ നിമിഷ ജയിലിലാണ്.
.

Comments