Thursday , June 26 2025, 5:42 pm

അടുത്തമാസം പെൻഷൻ തുക കുടിശ്ശികയടക്കം 3200 രൂപ കിട്ടും ; സർക്കാർ

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശികയുടെ ഒരു ഗഡു കൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. നിലവിൽ മൂന്നു ഗഡുക്കളാണ് കുടിശ്ശികയുള്ളത്. അതിൽ ഒരു ഗഡു മേയിൽ അനുവദിക്കാനാണ് തീരുമാനം. അതോടൊപ്പം മേയ് മാസത്തെ പെൻഷനും നൽകും. അങ്ങനെ വരുമ്പോൾ ​ രണ്ട് തവണ ഉപഭോക്താക്കൾക്ക് രണ്ട് പെൻഷൻ ലഭിക്കും. ഓരോ ഗുണഭോക്താവിനും മേയ് മാസത്തിൽ 3200 രൂപയാണ് ലഭിക്കുക.കേന്ദ്ര നയങ്ങൾ മൂലം സംസ്ഥാനം നേരിട്ട രൂക്ഷമായ ധന ഞെരുക്കത്തിന്റെ ഭാഗമായി കുടിശികയായ ക്ഷേമ പെൻഷനിലെ ഒരു ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌. അവശേഷിക്കുന്ന രണ്ട് ഗഡു കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ കൊടുത്തുതീർക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

Comments