സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെതിരെയാണ് വിദ്യാർഥികളും യുവതീയുവാക്കളും കാഠ്മണ്ഡുവിൽ തെരുവിലിറങ്ങിയത്. രാജ്യത്തെ മറ്റു നഗരങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. പ്രാഥമികവിവരമനുസരിച്ച് 17 പേരാണ് വെടിയേറ്റ് മരിച്ചത്. അക്രമാസ്ക്തരായ ജനം സുരക്ഷാസേനയുമായി നേരിട്ട് ഏറ്റമുട്ടുകയായിരുന്നു. രാജ്യമെമ്പാടും കർഫ്യു പ്രഖ്യാപിച്ചിരിക്കയാണ്. പട്ടാളം തെരുവിലിറങ്ങി. മനുഷ്യാവകാശസംഘടനകളെയും മാധ്യമങ്ങളെയും വരുതിയിലാക്കാനാണ് സർക്കാർ സമൂഹമാധ്യമങ്ങൾക്ക് കഴിഞ്ഞ ദിവസം വിലക്ക് പ്രഖ്യാപിച്ചത്. ഫെയ്സ് ബുക്, ട്വിറ്റർ, യൂ ട്യൂബ് , ഇൻസ്റ്റാഗ്രാം തുടങ്ങിയവയ്ക്കെല്ലാം വിലക്കുണ്ട്.
Comments