Saturday , October 4 2025, 3:32 am

ആവേശപ്പരപ്പില്‍ പുന്നമടക്കായല്‍; നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കമായി

ആലപ്പുഴ: ഓളപ്പരപ്പുകളെ ആവേശത്തിരയിലാഴ്ത്തി 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് തുടക്കമായി. 21 ചുണ്ടന്‍ വള്ളങ്ങള്‍ ട്രോഫിക്കായി മത്സരിക്കുമ്പോള്‍ ആരാകും അടുത്ത വിജയി എന്ന ആകാംക്ഷയിലാണ് നാടും നഗരവും. ഹീറ്റ്‌സില്‍ മികച്ച സമയം കുറിക്കുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക.

മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ജലോത്സവം ഉത്ഘാടനം ചെയ്തത്. സിംബാബ്‌വേ ഡെപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി അതിഥിയായിരുന്നു. ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫിക്ക് 10 കോടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി 7 കോടിയും ടൂറിസം വകുപ്പിന്റെ ഒരു കോടിയും പി.പി ചിത്തരഞ്ജന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 2 കോടി രൂപയുമാണ് അനുവദിച്ചത്.

9 വിഭാഗങ്ങളിലായി 75 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍ 21 എണ്ണവും ചുരുളന്‍ വള്ളങ്ങള്‍ 3 എണ്ണവും മത്സരിക്കുന്നുണ്ട്. ഇതിനു പുറമെ ചുരുളന്‍ 3 എണ്ണം, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ വള്ളങ്ങളും പോരിനിറങ്ങും. രാവിലെ 11 മണിക്ക് ചെറു വള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിച്ചിരുന്നു.

തുടര്‍ച്ചായി അഞ്ചുതവണ കിരീടം നേടിയ പള്ളാത്തുരുത്തി (പിബിസി) അടക്കം കരുത്തരായ ടീമുകളാണ് ട്രോഫിക്കായി മത്സരിക്കുന്നത്.

Comments