കോഴിക്കോട് : നാദാപുരം തൂണേരി ബ്ലോക്ക് ഓഫീസിനോട് ചേര്‍ന്ന കെട്ടിടത്തില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂണേരി ബ്ലോക്ക് ഓഫീസിലെ പാര്‍ടൈം സ്വീപ്പര്‍ കക്കട്ട് സ്വദേശി അമ്മച്ചി കണ്ടി രാജന്‍ (54) ആണ് മരിച്ചത്.
രാവിലെ രാജന്‍ ഓഫീസ് ജോലിയില്‍ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്ഷീരവികസന ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാദാപുരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Comments