കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. സി.പി.ഐ.എം അനുകൂല സൈബര്‍ പേജുകളിലാണ് എം.വി ഗോവിന്ദനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
‘നന്ദിയുണ്ട് മാഷേ’ എന്നാണ് സി.പി.ഐ.എം അനുകൂല ഫേസ്ബുക്ക് പേജായ റെഡ് ആര്‍മിയുടെ പോസ്റ്റ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായാണ് ഒരു സിറ്റിങ് സീറ്റ് എല്‍.ഡി.എഫ് കൈവിടുന്നത്. എം. സ്വരാജിന്റെ സ്വീകാര്യത എല്‍.ഡി.എഫ് ഭരണവിരുദ്ധ തരംഗത്തില്‍ ഇല്ലാതായെന്നാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ അഭിപ്രായപ്പെടുന്നത്.
Comments