കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്ന് വയസുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റില്‍. കുട്ടിയെ വീട്ടിനുള്ളില്‍വെച്ച് പീഡനത്തിന് ഇരയാക്കിയെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. ഇയാളെ വൈകാതെ കോടതിയില്‍ ഹാജരാക്കും.
മരിക്കുന്നതിന് തലേദിവസം പോലും കുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി ക്രൂര പീഡനത്തിന് ഇരയായതായി വ്യക്തമായത്. ഇതിന് പിന്നാലെയാണ് ചെങ്ങമനാട് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടേത് മുങ്ങിമരണമാണെങ്കിലും ശരീരത്തില്‍ പാടുകള്‍ കണ്ടത് ഡോക്ടര്‍മാരില്‍ സംശയമുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം സ്ഥിരീകരിച്ചത്.
തിങ്കളാഴ്ചയാണ് മൂന്ന് വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. എന്നാല്‍ കൊലപാതകം നടത്താന്‍ അമ്മക്ക് മറ്റാരില്‍ നിന്നും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസില്‍ റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ചെങ്ങമനാട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.