നാഗ് പൂർ: 75 വയസ്സുകാർ സ്വയം വിരമിക്കണമെന്ന നിർദ്ദേശവുമായി ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് .സെപ്തംബറിൽ അദ്ദേഹത്തിന് 75 ആവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇതേ മാസം 75 വയസ്സ് തികയും . വിരമിച്ചാൽ ജൈവ കൃഷിയും വേദങ്ങളും ഉപനിഷത്തുക്കളുമാവും ജീവിതചര്യയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി ജെ പി നേതാക്കളായിരുന്ന എൽ.കെ. അദ്വാനി , മുരളി മനോഹർ ജോഷി , ജസ് വന്ത് സിംഗ് തുടങ്ങിയവരും 75 ൽ സജീവ രാഷ്ട്രീയം വിട്ടവരാണ്.
Comments