Thursday , June 26 2025, 4:05 pm

കൊച്ചിയില്‍ നിന്ന് കുട്ടിയെ കാണാതായ സംഭവം; കൈനോട്ടക്കാരനെതിരെ പോക്‌സോ കേസ്

കൊച്ചി: കൊച്ചിയില്‍ നിന്ന് 13 വയസുകാരനെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരന്‍ ശശികുമാറിനെതിരെ പോക്‌സോ കേസെടുക്കുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം എട്ടാം ക്ലാസ് സേ പരീക്ഷക്ക് വേണ്ടി പോയ കുട്ടിയെയാണ് കാണാതായത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് തൊടുപുഴയില്‍ വെച്ച് കുട്ടിയെ കണ്ടെത്തിയത്.

കുട്ടി കൈനോട്ടക്കാരന്റെ കൂടെ നടന്ന് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂറ്റൂബില്‍ തൊടുപുഴയുടെ വിഡിയോ കണ്ടാണ് കുട്ടി സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ ബസ്റ്റാന്‍ഡിലെത്തിയപ്പോള്‍ ശശികുമാര്‍ കുട്ടിയെ കൂടെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ശേഷം കുട്ടിയെ ഇയാള്‍ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.

കൈനോട്ടക്കാരന്‍ തന്നെയാണ് കുട്ടി ബസ്റ്റാന്‍ഡില്‍ ഉണ്ടെന്നുള്ള വിവരം ഇന്ന് രാവിലെ ബന്ധുക്കളെ അറിയിച്ചത്. ഇയാള്‍ക്കെതിരെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Comments