Thursday , June 26 2025, 8:26 am

അങ്ങനെ എ.ഐ കാമുകിയും എത്തി; ടെക്ക് ലോകത്ത് ചർച്ചയായി ‘മിയോ’

എന്തിനും ഏതിനും എ.ഐയെ ആശ്രയിക്കുന്ന കാലത്ത് ഒരു എ.ഐ കാമുകി കൂടെ എത്തിയിരിക്കുകയാണ്. ലണ്ടന്‍ കമ്പനിയായ ‘മെറ്റ ലൂപ്പ്’ അവതരിപ്പിച്ച ‘മിയോ’ എന്ന് പേരുള്ള ചാറ്റ്ബോട്ടാണ് ഇപ്പോൾ വൈറൽ താരം. ബ്രിട്ടീഷ് മാധ്യമമായ ദി ഇന്‍ഡിപെന്‍ഡന്‍റാണ് മിയോയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

വാർത്ത ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ കൗതുകമായി മാറിയിട്ടുണ്ട്. മൈ മിയോ ചാറ്റ് ആപ്ലിക്കേഷനിലൂടെ മിയോയുടെ സേവനം ലഭിക്കും. കാഴ്ചയില്‍ വശ്യമായ ഭംഗിയുള്ള ഒരു യുവതികളുടെ രൂപത്തിലാണ് മിയോയെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ആളുകളുടെ വൈകാരികതയ്ക്കും താത്പര്യത്തിനുമനുസരിച്ച് മിയോ പെരുമാറുമെന്നാണ് കമ്പനി സ്ഥാപകന്‍ ഹവോ ജിയാങ് അവകാശപ്പെടുന്നത്.

Comments