Tuesday , March 3 2026, 4:21 pm

ഗവര്‍ണറുമായി സമവായത്തിന് നീക്കം; മന്ത്രിമാര്‍ ഗവര്‍ണറെ കാണുന്നു

തിരുവനന്തപുരം: വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിന് സര്‍ക്കാര്‍. ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍.ബിന്ദുവും നിയമമന്ത്രി പി. രാജീവും രാവിലെ 10ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു.

സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി ബിന്ദുവിനെയും ആര്‍ രാജീവിനെയും ചുമതലപ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിമാരുടെ രാജ്ഭവന്‍ സന്ദര്‍ശനം. ഡിജിറ്റല്‍, കെടിയു സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിലെ സര്‍ക്കാരിന്റെ അതൃപ്തി മന്ത്രിമാര്‍ ഗവര്‍ണറെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Comments