Saturday , October 4 2025, 8:42 am

‘മിഥുന്റെ വീട് എന്റേയും’ ശിലാസ്ഥാപനം ഇന്ന്

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. ‘മിഥുന്റെ വീട് എന്റെയും’ എന്ന പേരില്‍ നടത്തുന്ന ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ്, സ്‌കൗട്ട് ആന്റ്് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എന്‍.കെ പ്രഭാകരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജൂലൈ 17നാണ് മിഥുന്‍ ഷോക്കേറ്റ് മരിച്ചത്.

 

 

Comments