പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ബയോപിക് ‘മൈക്കിള്‍’ 2026 ഏപ്രില്‍ 24ന് റിലീസ് ചെയ്യും. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രം റിലീസിനെത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചിരുന്നത്. ജോണ്‍ ലോഗന്റെ തിരക്കഥയില്‍ ആന്റോയിന്‍ ഫുക്വ ആണ് ചിത്രത്തിന്റെ സംവിധാനം.
മൈക്കിള്‍ ജാക്‌സന്റെ ബന്ധു ജാഫര്‍ ജാക്‌സനാണ് അദ്ദേഹത്തിന്റെ ജീവിതം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അതിദൈര്‍ഘ്യവും 1994ല്‍ ജാക്‌സനെതിരെ നടന്ന ലൈംഗിക പരാതിയുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതും ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കാന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൈക്കിള്‍ ജാക്‌സന്റെ സ്വന്തം ബാന്‍ഡിന്റെ അനുമതിയോടെ എത്തുന്ന ചിത്രമായതിനാല്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ സംഗീതവും വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയും. മൂന്ന് തവണ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച തിരക്കഥാകൃത്താണ് ജോണ്‍ ലോഗന്‍. ദി ഡിപാര്‍ട്ടഡ് എന്ന ചിത്രത്തിലൂടെ ഓസ്‌കാര്‍ നേടിയ ഗ്രഹാം കിങ് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഇത് മൂന്നാംതവണയാണ് മൈക്കിളിന്റെ റിലീസ് മാറ്റിവയ്ക്കുന്നത്. നേരത്തേ ഈ വര്‍ഷം ഏപ്രില്‍ 18ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.