കല്‍പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരോടും തൊഴിലാളികളോടുമുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് 16ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ യു.ഡി.എഫ് നിയോജകമണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
കാബിനറ്റ് തീരുമാനിച്ചിട്ടും പുഞ്ചിരിമട്ടം ദുരന്തബാധിതര്‍ക്ക് ദിനബത്ത ലഭിക്കുന്നില്ല. താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് വീട്ടുവാടക യഥാസമയം അനുവദിക്കുന്നില്ല. ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത എല്‍സ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിലും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിലും നടപടി വൈകുകയാണ്. തൊഴിലാളികളെ ക്വാര്‍ട്ടേഴ്‌സുകളില്‍നിന്നു ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാന്‍ നീക്കം നടക്കുകയാണെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി.
ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സലിം മേമന അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ പി.പി.ആലി, റസാഖ് കല്‍പറ്റ, ടി.ജെ.ഐസക്, എം.എ.ജോസഫ്, ഒ.വി.അപ്പച്ചന്‍, പോള്‍സണ്‍ കൂവക്കല്‍, അലവി വടക്കേതില്‍, ശോഭനകുമാരി, ഗിരീഷ് കല്‍പറ്റ, എന്‍.മുസ്തഫ, ഉസ്മാന്‍ പഞ്ചാര, സലിം വൈത്തിരി എന്നിവര്‍ പ്രസംഗിച്ചു. മാര്‍ച്ച് രാവിലെ 11ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ദുരന്തബാധിതരോടും തൊഴിലാളികളോടും അവഗണന: യു.ഡി.എഫ് കലക്ടറേറ്റ് മാര്‍ച്ച് 16ന്
Comments
DeToor reflective wanderings…