Friday , August 1 2025, 2:51 am

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

പെരുവന്താനം: ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. മതമ്പയിലെ കൊണ്ടോട്ടി എസ്‌റ്റേറ്റില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടില്‍ പുരുഷോത്തമന് (64) ആണ് മരിച്ചത്.

തോട്ടത്തില്‍ ടാപ്പിങിനെത്തിയപ്പോള്‍ കാട്ടാനക്കൂട്ടം പുരുഷോത്തമനേയും മകനേയും ആക്രമിക്കുകയായിരുന്നു. ഇവര്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് വച്ചാണ് അപകടം. മകന്‍ ഓടി രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമന്‍ ആനക്കൂട്ടത്തിന്റെ ഇടയില്‍ അകപ്പെടുകയായിരുന്നു. വയറിന് ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments