Thursday , June 26 2025, 10:17 am

ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്ന മലയാള ചിത്രങ്ങള്‍

തിയേറ്ററുകളില്‍ കയ്യടി നേടിയ ഒന്നിലധികം ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്നത്. ദിലീപ് നായകനായ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ഇന്ന് മുതല്‍ സീ5ല്‍ സട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ ദിലീപിന്റെ 150-ാമത്തെ ചിത്രമാണ്.

മലയാളം വെബ് സീരീസായ കേരള ക്രൈം ഫയല്‍സ് 2യും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. അജു വര്‍ഗീസും ലാലും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്ന വെബ് സീരീസ് ജിയോ ഹോട്‌സ്റ്റാറിലാണ് റിലീസായത്.

ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആപ് കൈസെ ഹോ?’ ആണ് ഈ ആഴ്ച തിയേറ്ററിലെത്തുന്ന മറ്റൊരു ചിത്രം. വിനയ് ജോസ് സംവിധാനം ചെയ്ത ചിത്രം മാനുവല്‍ ക്രൂസ് ഡാര്‍വിനും അംജത്തും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

 

Comments