ചെന്നൈ: ശിവഗംഗയില്‍ ക്ഷേത്ര ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ 25ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മദപുരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന അജിത് (27)നെ മോഷണക്കുറ്റം ചുമത്തി ജൂണ്‍ 28ന് പോലീസ് നിയമവിരുദ്ധമായി ചോദ്യം ചെയ്തിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിനു ശേഷം 28ന് അജിത് മരണത്തിന് കീഴടങ്ങി. സെഷന്‍സ് കോടതി ജഡ്ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് കസ്റ്റഡി മരണമാണെന്ന് ഹൈക്കോടതി സ്ഥിരീകരിച്ചിരുന്നു.
കേസിലെ സിബിഐ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദേശമുണ്ട്. ആവശ്യമെങ്കില്‍ സാക്ഷിക്ക് പോലീസ് സുരക്ഷ ഒരുക്കാനും കോടതി നിര്‍ദേശിച്ചു. ഇടക്കാല നഷ്ടപരിഹാരം പ്രഖ്യാപിച്ച കോടതി ക്രിമിനല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും കൂടുതല്‍ നഷ്ടപരിഹാരത്തിനായി ഹരജിക്കാരന് സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അജിത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്വകാര്യ ഭാഗത്തടക്കം 40ലേറെ മുറിവുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീയുടെ കാര്‍ പാര്‍ക്ക് ചെയ്യാന്‍ അജിത്തിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍ ഡ്രൈവിങ് അറിയാത്ത അജിത്ത് കൂട്ടുകാരുടെ സഹായത്തിലാണ് വാഹനം പാര്‍ക്ക് ചെയ്തത്. ക്ഷേത്രദര്‍ശനത്തിന് ശേഷം വാഹന ഉടമ കാറില്‍ നിന്നും പണവും സ്വര്‍ണവും മോഷണം പോയതായി പോലീസില്‍ പരാതിപ്പെടുകയും തുടര്‍ന്നു നടന്ന പോലീസ് അന്വേഷണത്തില്‍ അജിത്തിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഏറെ അവശതയിലായ അജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെയാണ് പോലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത് എന്ന് പിന്നീട് കണ്ടെത്തി.
സംഭവത്തെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും കുടുംബത്തിന് ഇടക്കാല ആശ്വാസമായി 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. അജിത്തിന്റെ സഹോദരന് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട