Saturday , October 4 2025, 10:29 am

നിലമ്പൂര്‍ പോലീസ് ക്യാമ്പില്‍ പുലി; ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: നിലമ്പൂര്‍ പോലീസ് ക്യാമ്പില്‍ പുലിയിറങ്ങി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ പുലിയെ കണ്ടതോടെ ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതോടെ പുലി പിന്തിരിഞ്ഞോടി. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത്.

ക്യാമ്പിന് അടുത്ത് നിന്ന് പുലി ഭക്ഷിച്ച് ഉപേക്ഷിച്ച മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Comments