Friday , August 1 2025, 6:59 am

പ്രതീക്ഷയേകി എച്ച്‌ഐവി പ്രതിരോധ വാക്‌സിന്‍ പരീക്ഷണം; യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം ലഭിച്ചാല്‍ വിപണിയിലേക്ക്

കോഴിക്കോട്: ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും മാരകമായ അസുഖങ്ങളിലൊന്നാണ് എച്ച്‌ഐവി. അസുഖം ബാധിച്ചാല്‍ പഴയത് പോലൊരു തിരിച്ചുപോക്ക് സാധ്യമല്ലെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയും. എച്ചഐവി പ്രതിരോധത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ് ഇപ്പോള്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (EMA) യുടെ പരീക്ഷണങ്ങള്‍.

ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസിനെതിരെ (HIV) ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട ലെനാകാപാവിര്‍ എന്ന കുത്തിവെയ്പ്പ് മരുന്നിന് അനുമതി നല്‍കാന്‍ ഇഎംഎ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനോട് ശുപാര്‍ശ ചെയ്തിരിക്കയാണ്. അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഐസ്‌ലന്‍ഡ്, ,നോര്‍വേ, ലിക്റ്റന്‍സ്‌റ്റൈന്‍ എന്നിവിടങ്ങളിലും മരുന്നിന് അംഗീകാരം ലഭിക്കും. വൈകാതെ മരുന്ന് വിപണിയില്‍ ലഭ്യമാകുകയും ചെയ്യും. കൗമാരക്കാരിലും പ്രായമായവരിലും വര്‍ഷത്തില്‍ രണ്ടുതവണയാണ് കുത്തിവയ്പ്പ് എടുക്കാനാവുക. ഈ വര്‍ഷം അവസാനത്തോടെ മരുന്നിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂണ്‍ 18ന് മരുന്നിന് അമേരിക്കന്‍ ഏജന്‍സിയായ എഫ്ഡിഎയുടെ അനുമതി ലഭിച്ചിരുന്നു. ലോകാരോഗ്യ സംഘടന ഇതിനെ സ്വാഗതം ചെയ്യുകയും ജൂലൈ 14ന് മരുന്ന് ഉപയോഗത്തിലെ മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. 2024ല്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലുകളിലെ മികച്ച റിസല്‍ട്ടുകളാണ് എഫ്ഡിഎ അനുമതി ലഭിക്കാന്‍ കാരണമായത്. ആഫ്രിക്കയിലും ഉഗാണ്ടയിലുമായി 16-25 വയസ്സിനിടയിലുള്ള 5338 പേരിലാണ് മരുന്ന് പരീക്ഷണം നടത്തിയത്.

Comments