Sunday , October 5 2025, 3:14 am

കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ചുരം റോഡില്‍ മണ്ണിടിച്ചില്‍; ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ പാല്‍ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയപാത നിര്‍മാണം നടക്കുന്ന കാസര്‍കോട് ചട്ടഞ്ചാലിലും ചെര്‍ക്കളക്കും ഇടയില്‍ മഴവെള്ളപ്പാച്ചിലുണ്ടായി. പലയിടത്തും മണ്ണിടിഞ്ഞു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. കാഞ്ഞങ്ങാട് ചന്ദ്രഗിരി പാലം വഴി ഗതാഗതം തിരിച്ചുവിട്ടു. നിലവില്‍ ശക്തമായ മഴയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുടരുന്നത്.

അതിനിടെ, മലപ്പുറം കൂരിയാട് ദേശീയപാതയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റോഡ് ഇടിഞ്ഞ സ്ഥലത്ത് കൂടുതല്‍ മണ്ണ് ഇളകി മാറിയ സാഹചര്യമാണ് ഉള്ളത്. ദേശീയപാതയില്‍ പലയിടങ്ങളിലായി വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി. സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുകയാണ്. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂര്‍ മാത്രമാണ് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Comments