ഈ മാസത്തെ ഉത്സവത്തിൽ റെക്കോഡ് എണ്ണം ഏഷ്യൻ സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 17. ഇതിൽ എട്ടെണ്ണവും ഇന്ത്യയിൽ നിന്നാണ്. ഗാന്ഡിജിയുടെ പേരിലുള്ള ഒരു സീരീസുമടക്കമാണിത്. കഴിഞ്ഞ വർഷം 11 ഏഷ്യൻ സിനിമകളായിരുന്നു ഫെസ്റ്റിവലിനെത്തിയത്. 8000 എൻട്രികളിൽ നിന്നാണ് ഇവ തിരഞ്ഞെടുക്കപ്പെട്ടത്. ചലച്ചിത്രോത്സവത്തിന്റെ അൻപതാമത് വർഷമാണിത്. ഓസ്‍ക്കാർ , ഗോൾഡൻ ഗ്ളോബ് മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്റെ ആദ്യപടിയായാണ് ഈ ഫെസ്റ്റിവലിനെ കാണുന്നത്. പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്സും രാജ് മൗലവിയുടെ ആർ ആർ ആറും കഴിഞ്ഞ വർഷം ടൊറൻ്റോ വഴിയാണ് ഓസ്ക്കാറിനെത്തിയത്. വാണിജ്യസിനിമകളുടെ പ്രദർശനവും വിപണിയും ഉറപ്പാക്കുന്നുവെന്ന പ്രത്യേകതയും ടൊറന്റോയിലുണ്ട്. ഫെസ്റ്റിവലിലെ ഡയറക്‌ടേഴസ് ലാബിലേക്കാണ് മലയാളി കുഞ്ഞില മാസ്സിലാമണി തിരഞ്ഞെടുക്കപ്പെട്ടത്. നിർമാണം പുരോഗമിക്കുന്ന ഗുപ്തം എന്ന സിനിമയാണ് കുഞ്ഞിലയെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് മാറ്റിനിറുത്തുന്നത്. ജിയോ ബേബി, പായൽ കപാഡിയ, റിച്ചാ ചദ്ദ ,അലി ഫൈസൽ എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്ററിറ്റ്യൂട്ടിൽ നിന്നാണ് കുഞ്ഞില പഠിച്ചിറങ്ങിയത്.