തിരുവനന്തപുരം: എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണത്തിന് കെപിസിസി. പാര്‍ട്ടിക്ക് ലഭിച്ച പരാതികള്‍ ഉള്‍പ്പെടെ സമിതി രൂപീകരിച്ച് അന്വേഷണം നടത്താനാണ് പാര്‍ട്ടിയിലെ ധാരണ.
അശ്ലീല സന്ദേശം അയച്ചതും ഗര്‍ഭച്ഛിദ്ര പ്രേരണയും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേതൃത്വം അന്വേഷിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഉള്‍പ്പെടെ രാഹുലിനെതിരെ നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നു. പരാതികള്‍ അവഗണിച്ചതോടെയാണ് നടി റിനി ഉള്‍പ്പെടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഇനി പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാതെ മുന്നോട്ടുപോകാനാണ് യൂത്ത് കോണ്‍ഗ്രസിന് കെപിസിസിയുടെ നിര്‍ദേശം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തീര്‍ത്ത് പ്രതിസന്ധി മറികടക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
Comments