Saturday , October 4 2025, 5:10 am

കേരള ഡിഗ്രി സിലബസില്‍ നെരൂദയുടെ പേരില്‍ ചാറ്റ് ജിപിടി കവിത ഉള്‍പ്പെടുത്തിയ സംഭവം; വിശദീകരണം ചോദിച്ച് വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ ബി.എ ഇംഗ്ലീഷ് സിലബസില്‍ ചാറ്റ് ജിപിടി കവിത ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ചോദിച്ച് വൈസ് ചാന്‍സലര്‍. നാലാംവര്‍ഷ ബിഎ ഇംഗ്ലീഷിന്റെ ഒന്നാം സെമസ്റ്റര്‍ സിലബസിലാണ് പാബ്ലോ നെരൂദയുടെ പേരില്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കവിത ഇടംപിടിച്ചത്. ഏത് സാഹചര്യത്തിലാണ് ഇത്തരത്തില്‍ കവിത ഇടംപിടിച്ചതെന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കണം.

‘ഇംഗ്ലീഷ് യു ആര്‍ എ ലാംഗ്വേജ്’ എന്ന കവിതയാണ് വിവാദമായത്. കവിതയെ ആസ്പദമാക്കി പരീക്ഷയ്ക്ക് ചോദ്യങ്ങളും വന്നിരുന്നു. കവിതയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിപ്പോയ അധ്യാപകര്‍ തന്നെയാണ് നെരൂദ ഇങ്ങനെയൊരു കവിത എഴുതിയിട്ടില്ലെന്ന് കണ്ടെത്തിയത്. പിന്നീടാണ് എഐ കവിതയാണിതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് വി.സിക്ക് പരാതി നല്‍കുകയായിരുന്നു. റാപ്പര്‍ വേടനെ കുറിച്ചുള്ള ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനോട് വിശദീകരണം തേടിയിട്ടുണ്ട്.

 

Comments