Saturday , October 4 2025, 6:39 am

പോലീസിന്റെ പരാതി പരിഹാര അതോറിറ്റിയില്‍ 2012 മുതല്‍ ലഭിച്ചത് 5218 പരാതികള്‍

തിരുവനന്തപുരം: കഴിഞ്ഞ 13 വര്‍ഷത്തിനിടെ പോലീസിന്റെ പരാതി പരിഹാര അതോറിറ്റിയില്‍ പോലീസുകാര്‍ക്കെതിരായി ലഭിച്ച പരാതികള്‍ 5218 എണ്ണം. പോലീസിന്റെ ഭാഗത്തുനിന്നുള്ള മര്‍ദ്ദനം, കസ്റ്റഡി മര്‍ദ്ദനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് അതോറിറ്റി പരിഗണിക്കുന്നത്. ഗൗരവമേറിയ കേസുകള്‍ സംസ്ഥാന അതോറിറ്റികളിലാണ് പരിശോധിക്കുക. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് 2017 ലാണ്. 808 എണ്ണം. ഏറ്റവും കുറവ് 2014 ലാണ്. 94 എണ്ണം. 2015ല്‍ ഇതുവരെ 45 പരാതികള്‍ ലഭിച്ചു. ഇതുവരെ ലഭിച്ച പരാതികളില്‍ 66 എണ്ണത്തില്‍ ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനുണ്ട്.

ഡി.വൈ.എസ്.പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ ജില്ലാ അതോറിറ്റികളിലും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ സംസ്ഥാന അതോറിറ്റിയിലുമാണ് പരിശോധിക്കുന്നത്. അതേസമയം പോലീസിന്റെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങളും അക്രമ സംഭവങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ മോഹനന്‍ പ്രതികരിച്ചത്. കമ്മിറ്റിക്ക് പരാതികളില്‍ ശുപാര്‍ശ നല്‍കാനുള്ള അധികാരമേയുള്ളൂവെന്നും മോഹനന്‍ പറഞ്ഞു. പരാതികളുടെ എണ്ണം കൂടിയിട്ടില്ലെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

Comments