തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മനുഷ്യ വന്യജീവി സംഘര്‍ഷം സംസ്ഥാനത്ത് തുടര്‍ക്കഥകളാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. മൃഗങ്ങളെ നിയന്ത്രണങ്ങളോടെ വെടിവച്ചു കൊല്ലാന്‍ അനുവദിക്കുന്നതാണ് ബില്‍.
ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളെ പെട്ടെന്നുള്ള സാഹചര്യത്തില്‍ വെടിവച്ചു കൊല്ലാമെന്നാണ് ബില്ലില്‍. ബില്‍ നിയമമായാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വന്യമൃഗത്തെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിടാന്‍ കഴിയും. അതേസമയം ബില്ലിന് നിയമസഭ സമ്മേളനത്തില്‍ അംഗീകാരം ലഭിച്ചാലും കേന്ദ്ര അനുമതി ലഭിച്ചാല്‍ മാത്രമേ ബില്‍ നിയമമാകുകയുള്ളൂ.
വന നിയമത്തിലെ ഭേദഗതി ബില്ലിനും അംഗീകാരം നല്‍കിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് അനുമതിയോടെ മുറിക്കാന്‍ കഴിയുമെന്നതാണ് ഭേദഗതി ബില്ലിന്റെ പ്രത്യേകത.