മഞ്ചേശ്വരം: കാസര്‍കോട് ദേശീയപാതയില്‍ വീണ്ടും വന്‍ വിള്ളല്‍ കണ്ടെത്തി. പീലിക്കോട് കാര്‍ഷിക സര്‍വകലാശാലക്ക് സമീപത്തെ ദേശീയപാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ വിള്ളല്‍ ടാറിട്ട് അടക്കാനുള്ള ശ്രമത്തിലാണ് നിര്‍മാണ കമ്പനി.
നേരത്തെ ചട്ടഞ്ചാലില്‍ പുതിയ ആറുവരിപ്പാതയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് മാവുങ്കാലിന് സമീപത്തും ദേശീയപാതയുടെ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു. കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡ് ഇടിഞ്ഞിരുന്നു.
കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് കനത്തമഴയെത്തുടര്‍ന്നാണ് ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴി രൂപപ്പെടുകയായിരുന്നു.
Comments