Saturday , October 4 2025, 4:46 am

കരൂര്‍ ദുരന്തം; മരണം 41 ആയി; സ്ഥലം സന്ദര്‍ശിക്കാന്‍ വിജയ്ക്ക് അനുമതിയില്ല

കരൂര്‍: ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 50ഓളം പേര്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം കരൂര്‍ സന്ദര്‍ശിക്കാന്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ് അനുവാദം ചോദിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കുകയാണ്.

കാരൂരിലേത് ആസൂത്രിത ദുരന്തമാണെന്ന് വിജയ് ആരോപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അശ്രദ്ധമൂലമുണ്ടായ മനുഷ്യ നിര്‍മ്മിത ദുരന്തമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മരിച്ചവര്‍ക്ക് ടിവികെ 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1 ലക്ഷവും നല്‍കും. ഇതിനു പുറമേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്ക 50000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

Comments