Tuesday , March 3 2026, 8:23 pm

അർജന്‍റീന മത്സരത്തിനായി സ്പോണ്‍സർക്ക് കൈമാറിയ കലൂർ സ്റ്റേഡിയം ഇന്ന് ജിസിഡിഎക്ക് തിരിച്ചേല്‍പിക്കും

കൊച്ചി: അർജന്‍റീന മത്സരത്തിനായി സ്പോണ്‍സർക്ക് കൈമാറിയ കലൂർ സ്റ്റേഡിയം ഇന്ന് ജിസിഡിഎക്ക് തിരിച്ചേല്‍പിക്കും. ഒപ്പിട്ട കരാറില്ലാതെയാണ് സ്റ്റേഡിയം സ്പോണ്‍സർ ആന്‍റോ അഗസ്റ്റിന് കൈമാറിയിരുന്നത്.

പാതിവഴിയിലുള്ള നിർമാണ ജോലികള്‍ തീർക്കാനായി കമ്പനിക്ക് ജിസിഡിഎ കൂടുതല്‍ സമയം അനുവദിച്ചേക്കും. അർജന്‍റീന വരില്ലെന്ന് വ്യക്തമായതോടെ സ്റ്റേഡിയം നവീകരണ ജോലികള്‍ സ്പോണ്‍സർ മന്ദഗതിയിലാക്കിയിരുന്നു. നിയമപ്രാബല്യമുള്ള കരാറില്ലാതെ സ്റ്റേഡിയം സ്വകാര്യ സ്പോണ്‍സർക്ക് കൈമാറിയത് വിമർശന വിധേയമായിരുന്നു. സെപ്തംബർ 26 മുതല്‍ നവംബർ 30 വരെയാണ് സ്റ്റേഡിയം സ്പോണ്‍സർക്ക് കൈമാറിയിരുന്നത്.

Comments