Thursday , June 26 2025, 7:06 pm

മുൾമുനയിൽ പശ്ചിമേഷ്യ; ഇറാനിൽ ഇസ്രഈൽ ആക്രമണത്തിൽ മരണം 224, 2000 പേർക്ക് പരിക്ക്

തെഹ്റാൻ: നാല് ദിവസമായി തുടരുന്ന ഇസ്രഈൽ-ഇറാൻ സംഘർഷത്തിൽ മരണസംഖ്യ ഉയരുന്നു. ഇറാനിൽ ഇസ്രഈൽ ആക്രമണത്തിൽ 224 പേർ മരിക്കുകയും 2000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും ഉപമേധാവിയും ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ തിരിച്ചടി തുടരുന്നുണ്ട്. വടക്കൻ ഇസ്രഈലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ അഞ്ച്‌ യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200ലേറെപ്പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ ആകെ മരണം 13 ആയി. 35 പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്.

Comments