രാജ്യത്തെ ഏറ്റവും നീളമേറിയ റോപ് വേ ഡെറാഡൂണില്‍ ഒരുങ്ങുന്നു. 5.2 കിലോമീറ്റര്‍ നീളത്തിലാണ് റോപ് വേ നിര്‍മിക്കുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ റോപ് വേ ആയിരിക്കും ഡെറാഡൂണില്‍ വരാന്‍ പോകുന്നത്. യൂറോപ്യന്‍ സാങ്കേതികവിദ്യയിലും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് റോപ് വേ നിര്‍മിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ മുതല്‍ മസൂറി വരെ 20 മിനിറ്റ് കൊണ്ട് ഇത് ഓടിയെത്തും. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളുടെ അതിഗംഭീരമായ ആകാശക്കാഴ്ച്ചയാണ് റോപ് വേ ഉറപ്പാക്കുന്നത്. 1000 മീറ്റര്‍ ഉയരത്തില്‍ വൈദ്യുതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഡിറ്റാച്ചമ്പിള് മോണോ കേബിളുകളായിരിക്കും റോപ് വേയില്‍ ഓടുക. 2026ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.
300 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഏകദേശം 1,300 യാത്രക്കാരെ ഇരു ദിശകളിലുമായി കൊണ്ടുപോകാന്‍ ഈ റോപ്പ് വേ സഹായിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. മോശം കാലാവസ്ഥയിലും യാത്രക്കാര്‍ക്ക് പൂര്‍ണ സംരക്ഷണം പ്രതീക്ഷിക്കാമെന്നാണ് നിര്‍മാണ കമ്പനി അവകാശപ്പെടുന്നത്..