ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ ഭാര്യയുടേയും മകന്റെയും മുന്‍പില്‍ വച്ച് തലയറുത്ത് കൊന്നു. കര്‍ണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യ (50) ആണ് സഹപ്രവര്‍ത്തകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാഷിംങ് മെഷീന്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഡല്ലാസിലെ ഡൗണ്‍ടൗണ്‍ സൂട്ട്‌സ് മോട്ടലില്‍ ഈ മാസം 10നായിരുന്നു സംഭവം. മരിച്ച ചന്ദമൗലിയുടെ സഹപ്രവര്‍ത്തകന്‍ കോബോസ് മാര്‍ട്ടിനെസ് (37) ആണ് കൊലപാതകം നടത്തിയത്.
സഹപ്രവര്‍ത്തകയ്‌ക്കൊപ്പം മുറി വൃത്തിയാക്കുന്നതിനിടെ മാര്‍ട്ടിനസിന്റെ അടുത്തെത്തിയ ചന്ദ്രമൗലി വാഷിംങ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഉപയോഗിക്കരുതെന്നും പറഞ്ഞിരുന്നു. ഇത് വാക്കുതര്‍ക്കത്തില്‍ കലാശിച്ചിരുന്നു. മുറിയില്‍ നിന്നും ഇറങ്ങിപ്പോയ മാര്‍ട്ടിനെസ് പിന്നീട് ഒരു വെട്ടുകത്തിയുമായി തിരികെ വന്ന് ചന്ദ്രമൗലിയെ ആക്രമിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് മാര്‍ട്ടിനെസ് കൊലപ്പെടുത്തി. ചന്ദ്രമൗലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കുടുംബത്തിന്റെ മുന്‍പില്‍ വച്ചായിരുന്നു അരുംകൊല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.