കോഴിക്കോട്: മദേര്‍സ് ഡേ, ഫാദേഴ്‌സ് തുടങ്ങി പ്രിയപ്പെട്ടവരെ ഓര്‍ക്കാന്‍ നമുക്ക് കുറച്ചു ദിനങ്ങളുണ്ട്. അതുപോലെ സൗഹൃദത്തിന്റെ ഊഷ്മളതയെ ഓര്‍ക്കാനൊരു ദിനവുണ്ട്. രക്തബന്ധങ്ങളോളം തന്നെ, അല്ലെങ്കില്‍ അതിനേക്കാളൊക്കെ പ്രാധാന്യമര്‍ഹിക്കുന്നതാണ് പലര്‍ക്കും സൗഹൃദങ്ങള്‍. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമാകുന്നവരാണ് ആത്മാര്‍ത്ഥ സൗഹൃദങ്ങള്‍.ഐക്യരാഷ്ട്ര സഭ ജൂലൈ 30നെ അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയില്‍ നമ്മള്‍ ഓഗസ്റ്റിലെ ആദ്യ ഞായറാഴ്ചയെയാണ് സൗഹൃദ ദിനമായി ആഘോഷിക്കുന്നത്.
എല്ലാവര്‍ക്കും സമാധാനവും ഐക്യവും പുരോഗതിയും കൊണ്ടുവരിക എന്ന സന്ദേശത്തോടെയാണ് സൗഹൃദ ദിനം കൊണ്ടാടുന്നത്. എന്നാല്‍ എല്ലാ രാജ്യങ്ങളും ജൂലൈ 30 സൗഹൃദ ദിനമായി ആഘോഷിക്കുന്നില്ല. ഫിന്‍ലന്റ്, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ പ്രണയ ദിനമായ ഫെബ്രുവരി 14നാണ് സൗഹൃദ ദിനം ആഘോഷിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഏപ്രില്‍ 16നാണ് സൗഹൃദ ദിനം.
DeToor reflective wanderings…