കൽപറ്റ: വയനാട്ടിൽ കനത്തമഴ തുടരുന്നു. വയനാട് ബത്തേരിയില്‍ കല്ലൂര്‍പുഴ കരകവിഞ്ഞു. മന്മഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലുമുക്ക് ഉന്നതി, ചീറമൂല, ചുണ്ടക്കുനി ഉന്നതി എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.
പുഴംകുനി ആദിവാസി ഉന്നതിയിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. ബത്തേരിയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.
റെഡ് സോണിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും അടഞ്ഞ് കിടക്കും.
മരം കടപുഴകി വീണ് രാത്രി പലയിടത്തും ഗതാഗതം തടസപ്പെട്ടു. കല്‍പ്പറ്റയില്‍ എസ്.പി ഓഫിസിന് മുന്നില്‍ കൂറ്റന്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.
Comments