കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിനായി ഒരു ഇഞ്ച് ഭൂമിപോലും ഇനി വിട്ടു തരില്ലെന്ന് പ്രദേശവാസികൾ. അന്യായവും അശാസ്ത്രീയവുമായ സ്ഥലമെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. നാട്ടുകാർ കൊണ്ടോട്ടി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പാർക്കിങ് ഗ്രൗണ്ടിനായുള്ള സ്ഥലം ഏറ്റെടുക്കലിനെതിരെയാണ് പ്രതിഷേധം. എയർപോട്ടിന്റെ കയ്യിൽ തന്നെ ആവശ്യമായ സ്ഥലമുണ്ടായിട്ടും പാർക്കിങ് ഗ്രൗണ്ടിനായി പ്രദേശവാസികളിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്നു എന്നാണ് ആരോപണം.
Comments
DeToor reflective wanderings…