നടൻ കമൽ ഹാസനുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ മണിരത്നം. കമൽ ഹാസന് ഒരു സിനിമയുടെ ഭാഗമാകുമ്പോൾ സംവിധായകൻ്റെ ഭാരം പകുതിയായി കുറയുമെന്ന് മണിരത്നം പറഞ്ഞു. അദ്ദേഹം പറയുന്നത് കേട്ടിരുന്നാൽ തന്നെ ഒരുപാട് അറിവുകൾ ലഭിക്കും. വർഷങ്ങൾക്ക് ശേഷം കമൽ സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും തഗ് ലൈഫിന്റെ പ്രസ് മീറ്റിൽ മണിരത്നം പറഞ്ഞു.സിനിമയോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹം എന്നത്തേയും പോലെ ഇന്നും ആഴമേറിയതായി തുടരുന്നു. മെയിൻസ്ട്രീം സിനിമകളോടൊപ്പം ക്രിയേറ്റിവ് ആയ അതിരുകളെ മറികടക്കുന്നതിനെയും അദ്ദേഹം അനായാസമായി ബാലൻസ് ചെയ്യുന്നു. അദ്ദേഹം പറയുന്നത് കേട്ടിരുന്നാൽ തന്നെ നമുക്ക് ഒരുപാട് അറിവുകൾ ലഭിക്കും. സ്വന്തം പ്രകടനത്തോടൊപ്പം അദ്ദേഹം ചുറ്റുമുള്ള എല്ലാവരേയും ശ്രദ്ധിക്കും’, മണിരത്നം പറഞ്ഞു
Comments