Thursday , June 26 2025, 4:00 pm

കനത്ത മഴ; അട്ടപ്പാടിയിലെ വിവിധ മേഖലകള്‍ 24 മണിക്കൂറായി ഇരുട്ടില്‍

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് പാലക്കാട് വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂര്‍ പിന്നിടുന്നു. കനത്ത മഴയിലും കാറ്റിലും 33 കെ.വി വൈദ്യുതി ലൈനില്‍ മരം വീണാണ് വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈദ്യുതി പുനസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കൂടുതല്‍ ജീവനക്കാരെ എത്തിച്ചുകൊണ്ട് വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതിന് തടസമായി അട്ടപ്പാടി മേഖലയില്‍ ഇപ്പോഴും ശക്തമായ കാറ്റും മഴയും തുടരുകയാണ്.

അതിനിടെ കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ കാലവര്‍ഷം നേരത്തെ എത്തിയത്. സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എട്ടു ദിവസം മുന്നേ കാലവര്‍ഷം എത്തിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 2009 ലും 2001 ലും ആണ് സംസ്ഥാനത്ത് അവസാനമായി മണ്‍സൂണ്‍ ഇത്രയും നേരത്തെ എത്തിയത്. അന്ന് മേയ് 23 നായിരുന്നു കാലവര്‍ഷമെത്തിയത്.

 

Comments