Saturday , October 4 2025, 2:05 pm

വയനാട്ടിൽ ശക്തമായ മഴ; ചൂരൽമല പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു

കൽപറ്റ: വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനിടെ ചൂരൽമലയിലെ പുന്നപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു. ജനങ്ങൾക്ക് കനത്ത ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

വയനാട്ടിലെ മിക്കയിടങ്ങളിലും വൈദ്യുതി നിലച്ച സാഹചര്യമാണ്.

വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. വയനാട്ടിൽ മേപ്പാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. റെഡ്‌സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ബൈപ്പാസിനോട് ചേര്‍ന്നഭാഗത്ത് മണ്ണിടിച്ചിലുണ്ടായി.

സംസ്ഥാനത്താകെ വരുന്ന മൂന്ന് മണിക്കൂറിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Comments