കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റിൽ നിന്നും സംരക്ഷണം തേടിയുള്ള വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം ചെയ്‌തെന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് വേടനെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ഇടപെടൽ. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് വിധി പ്രസ്താവിക്കവേ കോടതി പരാതിക്കാരിയോട് ചോദിച്ചിരുന്നു.
‘ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ’ എന്നും കോടതി പറഞ്ഞു. അതേസമയം വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് ഡോക്ടറുടെ മൊഴിയില്‍. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വേടന്‍ ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.