Friday , August 1 2025, 7:35 pm

50വയസ്സുകാരിയുടെ ആത്മഹത്യ; സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി മൂലമെന്ന് കുടുംബം

പത്തനംതിട്ട: കൊടുമണില്‍ 50 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. രണ്ടാംകുറ്റി വേട്ടക്കോട്ട് കിഴക്കേതില്‍ ടി.ലീലയെയാണ് (50) തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ലീലയുടെ ഭര്‍ത്താവ് നീലാംബരന്‍ (57), മകന്‍ ദിപിന്‍ കുമാര്‍ (27) എന്നിവരെയും വീടിനുള്ളില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ഡ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് കുടുംബം ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി വാര്‍ഡ് മെമ്പറും പറയുന്നു. ലീലയുടെ മൂത്തമകന്‍ ദീപു സംഭവം നടക്കുമ്പോള്‍ വീട്ടിലില്ലായിരുന്നു എന്നാണ് സൂചന. ധനകാര്യ സ്ഥാപനത്തിന് മുന്‍പില്‍ മൃതദേഹവുമായി പ്രതിഷേധിക്കുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Comments