Wednesday , July 30 2025, 10:01 pm

വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍. ബി.ജെ.പി അനുകൂല സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ് നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ നടപടി. ലഹരി ഉപയോഗിച്ചെന്ന് പരാതികള്‍ ഉയര്‍ന്നിട്ടുള്ള വേടന്റെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സിന്‍ഡിക്കേറ്റംഗത്തിന്റെ പരാതി. മലയാള ബിരുദം മൂന്നാംസെമസ്റ്റര്‍ പാഠ്യപദ്ധതിയിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ ഉള്‍പ്പെടുത്തിയത്.

Comments