ആരോപണങ്ങളും പ്രത്യാരോപണങ്ങളും ബഹിഷ്ക്കരണവും പ്രഖ്യാപിച്ചവർ ഇന്ന് ഒരേ വേദി പങ്കിടും .ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കറും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും കേരള സർവകലാശാല വൈസ് ചാൻസ് ലർ ഡോ. മോഹൻ കുന്നുമ്മലും പങ്കെടുക്കുന്നത് . രാജ്ഭവനിൽ ഭാരതാംബ ചിത്രം വെച്ച ചടങ്ങ് നേരത്തെ മന്ത്രി ബഹിഷ്കരിച്ചിരുന്നു. ഗവർണറും മന്ത്രിയും പരസ്പരം ഭരണഘടനാ ലംഘനവും പ്രോട്ടോക്കോൾ ലംഘനവും ആരോപിച്ചു . കേരള സർവകലാശാലയിലും ഭാരതാംബ വിഷയത്തിൻ്റെ പേരിൽ വിസിയും രജിസ്ട്രാറും ചേരിത്തിരിവിലാണ്.
Comments