തിരുവനന്തപുരം: സംസ്ഥാനത്ത് പിടിവിട്ട് വെളിച്ചെണ്ണ വില കുതിച്ചുയരവേ വില നിയന്ത്രണ നടപടികളുമായി സര്‍ക്കാര്‍. ഇന്നുമുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി ലിറ്ററിന് 457 രൂപ നിരക്കില്‍ വെളിച്ചെണ്ണ വില്‍പന ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പ്രഖ്യാപിച്ചു.
ഒരു കാര്‍ഡിന് ഒരു ലിറ്റര്‍ മാത്രമായിരിക്കും ലഭിക്കുക. സപ്ലൈക്കോയില്‍ ശബരി വെളിച്ചെണ്ണയും ലഭ്യമാക്കുമെന്നും് മന്ത്രി വ്യക്തമാക്കി. അധിക ലാഭം ഒഴിവാക്കാന്‍ സംരംഭകരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കുമെന്നും ഹോള്‍സെയില്‍ വില മാത്രമേ ഈടാക്കു എന്നും മന്ത്രി പറഞ്ഞു.
Comments