Saturday , October 4 2025, 6:37 am

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താനൊരുങ്ങി സര്‍ക്കാര്‍; കൊച്ചിയോ കോഴിക്കോടോ വേദിയായേക്കും

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിന് പിന്നാലെ സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോടോ കൊച്ചിയോ വേദിയായി 1500 ഓളം പ്രതിനിധികളെ പങ്കെടുപ്പിക്കുന്ന വലിയ പരിപാടി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിഷന്‍ 2031 എന്ന പേരില്‍ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിലാകും പരിപാടി നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുക.

ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന വേദിയായി ഇതിനെ മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന ദിവസങ്ങളില്‍ വേദിയുടേയും പ്രതിനിധികളുടേയും കാര്യത്തില്‍ തീരുമാനമായേക്കും. അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് പരിപാടി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 20ന് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് അയ്യപ്പ സംഗമം നടത്തുന്നത്.

Comments