Saturday , August 2 2025, 6:51 pm

താല്‍ക്കാലിക വിസി നിയമനം: സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: കെ.ടി.യു, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ താല്‍ക്കാലിക നിയമനത്തില്‍ സര്‍ക്കാര്‍ – ചാന്‍സലര്‍ പോര് മുറുകുന്നു. സര്‍ക്കാര്‍ നല്‍കിയ പാനലിനെ അവഗണിച്ചുകൊണ്ട് പാനലില്‍ ഇല്ലാത്ത ആളുകള്‍ക്ക് ഗവര്‍ണര്‍ ഏകപക്ഷീയമായി നിയമനം നല്‍കിയതിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.

സര്‍വ്വകലാശാല നിയമം അനുസരിച്ച് നിയമനം നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഉപഹരജി ആയാണ് ഹരജി നല്‍കുന്നത്. വെള്ളിയാഴ്ചയാണ് ഡിജിറ്റല്‍, കെടിയു താല്‍ക്കാലിക വിസിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ നിയമിച്ചത്.

 

Comments